0 Comments

തൃശൂർ : മയക്കുമരുന്ന് വിമുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി അന്തിക്കാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.ശ്രീവൽസന്റെ നേതൃത്വത്തിൽ സർവ്വകക്ഷി ജനകീയ കൂട്ടായ്മ ചേർന്നു.

വരും തലമുറയെ ലഹരിയിൽ നിന്ന് മുക്തമാക്കി പുതുജീവൻ നൽകുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. നാടിനെ ലഹരി മുക്തമാക്കുകയെന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം. നാളത്തെ കേരളം ലഹരി മുക്ത കേരളം എന്ന സന്ദേശം ഉയർത്തി സർക്കാർ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ എക്സൈസ് വകുപ്പും അന്തിക്കാട് പോലീസും ചേർന്ന് സ്‌കൂളുകളിൽ ബോധവൽക്കരണം നടത്തുന്നുണ്ട്. മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപഭോഗത്തിനെതിരെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്തി അവ ഇല്ലായ്മ ചെയ്യുന്നതിനുള്ള നടപടികളും പഞ്ചായത്ത് സ്വീകരിക്കും.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്താനും മാറാൻ തയ്യാറുള്ളവരെ ചികിത്സയ്ക്കും കൗൺസിലിങ്ങിനും വിധേയമാക്കുവാനും സമൂഹം ഒന്നടങ്കം ഈ പ്രശ്നങ്ങൾക്ക് എതിരെ നിലകൊള്ളണമെന്നും പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ക്യാമറ സ്ഥാപിക്കുവാനും ബോധവൽക്കരണ കൗൺസിലിംഗ് തുടരുവാനും മയക്കുമരുന്ന് കേസുകളിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനവും സഹായിക്കുകയില്ല എന്നും യോഗം തീരുമാനിച്ചു. പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി കുടുംബശ്രീ ക്ലബ്ബ് പ്രവർത്തകർ ബഹുജനങ്ങൾ എന്നിവർ പങ്കെടുത്തു. കെ.ജി ഭൂവനൻ, കെ.വി. രാജേഷ്, ഇ .രമേശൻ, സുജാത പാടൂർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *