0 Comments

 

യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി ആലത്തുർ എം പി രമ്യാ ഹരിദാസിനെ ദേശീയനേതൃത്വം തെരഞ്ഞെടുത്തു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഇന്നലെ യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ ലിസ്റ്റ് പുറത്തുവിട്ടത്.

അതേസമയം, അഞ്ച് ജനറൽ സെക്രട്ടറിമാർ, 40 സെക്രട്ടറിമാർ, അഞ്ച് ജോയിന്റ് സെക്രട്ടറിമാർ എന്നിവരെയാണ് ദേശീയ ഭാരവാഹികളായി നിയമിച്ചത്. അബ്രഹാം റോയി മണി, അമർപ്രീത് ലല്ലി, അനിൽ യാദവ്, ദീപക് മിശ്ര, സന്തോഷ് കൊൽകുന്ത എന്നിവരെയാണ് ജനറൽ സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്.

2019ലാണ് ആലത്തൂരിൽ നിന്നും മത്സരിച്ച് രമ്യാ ഹരിദാസ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നിലവിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോഡിനേറ്ററും കൂടിയാണ് രമ്യ.

Leave a Reply

Your email address will not be published. Required fields are marked *