0 Comments

പത്തനംതിട്ട: കൊറോണ വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി സർക്കാർ നിർദ്ദേശിച്ച നിർദ്ദേശങ്ങൾ ലംഘിച്ചു ശവസംസ്കാര ചടങ്ങിൽ ആളുകളെ പങ്കെടുപ്പിച്ച പള്ളി വികാരി അറസ്റ്റിലായി. അടൂർ ഏനാത്ത് തുവയൂർ സെന്റ് പീറ്റേഴ്സ് പളളി വികാരി റജി യോഹന്നാൻ കൂടാതെ ട്രസ്റ്റി സുരാജ്, സെക്രട്ടറി മാത്യു ഇവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. മൃതദേഹം സംസ്ക്കരിക്കുന്ന ചടങ്ങളിൽ പരിധിയിൽ അധികം ആളുകൾ പങ്കെടുത്തതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *