0 Comments

ജനതാ കര്‍ഫ്യൂ ദിനത്തില്‍ അശാസ്ത്രീയമായ പ്രചാരണങ്ങള്‍ നടത്തിയെന്ന കുറ്റത്തിന് നടന്‍ മോഹന്‍ലാലിനെതിരെ കേസെടുത്തുവെന്ന വാര്‍ത്ത വ്യാജമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു.

‘ചൊവ്വാഴ്ച വൈകുന്നേരം മോഹന്‍ലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓണ്‍ലൈനില്‍ ലഭിച്ചിരുന്നു . സ്വാഭാവിക നടപടി ക്രമം എന്ന നിലയില്‍ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ പ്രസ്തുത പരാതി കമ്മിഷന്‍ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല.’ – പത്രക്കുറിപ്പില്‍ പറഞ്ഞു.

ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകിട്ട് 5 മണിക്ക് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിയോ കൈകള്‍ കൂട്ടിയടിച്ചോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഈ പ്രക്രിയ ഒരു മന്ത്രം പോലെയാണെന്നും വൈറസിനെതിരെയുള്ള പ്രതിരോധമാണെന്നും മോഹന്‍ലാല്‍ പറയുകയുണ്ടായി. ഇത് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വ്യാപക വിമര്‍ശനം ഉണ്ടായി. അതിനു പിന്നെലെയാണ് മോഹന്‍ലാലിനെതിരെ കേസെടുത്തെന്ന വ്യാജവാര്‍ത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!