0 Comments

തി​രു​വ​ന​ന്ത​പു​രം :കൊറോണ വൈറസ് പടരുന്നതിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ആ​രും പ​ട്ടി​ണി കി​ട​ക്കേ​ണ്ടി​വ​രി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. അ​വ​ശ​നി​ല​യി​ല്‍ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍, പ്രാ​യ​മു​ള്ള​വ​ര്‍, രോ​ഗി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പറഞ്ഞു.

വീ​ട്ടി​ല്‍ ക​ഴി​യു​ന്ന ആ​രും പ​ട്ടി​ണി കി​ട​ക്കു​ന്ന സ്ഥി​തി ഉ​ണ്ടാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി അറിയിച്ചു. ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത​വ​ര്‍​ക്കാ​യി പഞ്ചായത്തുകളും ന​ഗ​ര​സ​ഭ​ക​ളും സ​മൂ​ഹ അ​ടു​ക്ക​ള​ക​ള്‍ ത​യാ​റാ​ക്കും. ഭ​ക്ഷ​ണം എ​ത്തി​ക്കേ​ണ്ട​വ​രു​ടെ ക​ണ​ക്കു​ക​ള്‍ ശേ​ഖ​രി​ച്ച്‌ ഇ​ത്ത​ര​ക്കാ​ര്‍​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കും. ഭ​ക്ഷ​ണം വേ​ണ്ട​വ​ര്‍​ക്ക് വി​ളി​ക്കാ​ന്‍ ഒ​രു ഫോ​ണ്‍ ന​മ്പ​ര്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം പാ​ലി​ച്ച്‌ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അറിയിച്ചു.

മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് 15 കി​ലോ അ​രി ന​ല്‍​കും. അ​രി​ക്കൊ​പ്പം പ​ല​വ്യ​ഞ്ജ​ന​ക്കി​റ്റും ന​ല്‍​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അറിയിച്ചു. ആ​ളു​ക​ള്‍ അ​ത്യാ​വ​ശ്യ​ത്തി​ന് മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​വു .​ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ ഐ​ഡി കാ​ര്‍​ഡോ പാ​സോ ക​രു​ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അറിയിച്ചു. നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കേ​ണ്ട​ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. അ​വ​ശ്യ​സ​ര്‍​വീ​സി​നാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്ക് ഐ​ഡി കാ​ര്‍​ഡ് ന​ല്‍​കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ്വീ​ക​രി​ച്ച്‌ പ​ഞ്ചാ​യ​ത്ത് മു​ഖേ​ന ഐ​ഡി കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു.

പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും പ​രി​പാ​ടി​ക​ള്‍ ത​ട​യാ​ന്‍ ഓ​ര്‍​ഡി​ന​ന്‍​സ് മ​ന്ത്രി സ​ഭ പാ​സാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​ങ്ങ​ള്‍ എ​വി​ടെ​യാ​ണോ അ​വി​ടെ ക​ഴി​യാ​നാ​ണ് പ്രധാനമന്ത്രി പ​റ​ഞ്ഞ​ത്. നാ​ട്ടി​ലേ​ക്ക് വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ല. എ​ന്നാ​ല്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇ​ന്ന് ചി​ല​ര്‍ സം​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ലെ​ത്തി. ഇ​വ​രു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക നി​ല​പാ​ട് സ്വീ​ക​രി​ച്ചു​വെ​ന്നും ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പറയുകയുണ്ടായി.

കൊറോണ വൈറസ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ ആ​ശു​പ​ത്രി​ക​ള്‍ വി​ട്ടു​കൊ​ടു​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി പറഞ്ഞു. ഇ​ത് സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പറയുന്നു.

സം​സ്ഥാ​ന​ത്ത് കൊ​യ്ത്തി​ന്‍റെ സ​മ​യ​മാ​ണ് ഇ​ത്. കൊ​യ്ത്ത് ഇ​പ്പോ​ള്‍ ത​ന്നെ ന​ട​ത്ത​ണം. കൊ​യ്ത്തി​നെ അ​വ​ശ്യ​സ​ര്‍​വീ​സാ​യി കാ​ണു​മെ​ന്നും ഇ​തി​നാ​യി ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *