0 Comments

കൊറോണ വൈറസ് ബാധയെ തുടർന്ന് കേരളത്തിൽ ചില ജില്ലകളിൽ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എന്നാൽ ഇത് ലംഘിച്ച് തുറന്നു പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗം കടകൾ അടപ്പിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന പലചരക്ക്, മത്സ്യ, മാംസ, വ്യാപാര സ്ഥാപനങ്ങളും മെഡിക്കല്‍ സ്റ്റോറുകളും അല്ലാതെ പ്രവര്‍ത്തിച്ചിരുന്ന മറ്റുസ്ഥാപനങ്ങളെയാണ് അടപ്പിച്ചത്. ടൗണിലും മാര്‍ക്കറ്റിലും കൂടുതല്‍ ജനങ്ങള്‍ എത്തി തുടങ്ങിയതോടുകൂടി അകലം പാലിക്കുന്നതിന് ഉദ്യോഗസ്ഥരെത്തി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി, മത്സ്യ വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിച്ചു. ടൗണ്‍, ഇരുപതേക്കര്‍, വെളളയാംകുടി, വളളക്കടവ്, പളളിക്കവല, വെട്ടിക്കുഴകവല, വാഴവര എന്നിവിടങ്ങളില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തുകയുണ്ടായി. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ആറ്റ്ലി പി ജോണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ജുവാന്‍ .ഡി. മേരി, വിനേഷ് ജേക്കബ് എന്നിവര്‍ നേത്യത്വം നൽകിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!