0 Comments

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് കോവിഡ് 19 ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ആ​റ് പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ അറിയിച്ചിരിക്കുകയാണ്. എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്നു 3 വ​യ​സു​കാ​രി ഉ​ള്‍​പ്പെ​ടെയുള്ളവരുടെ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

3 വ​യ​സു​കാ​രി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ഇ​റ്റ​ലി​യി​ല്‍​നി​ന്നും എ​ത്തിയ ഇവർ എ​റ​ണാ​കു​ളം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലു​ള്ള ര​ണ്ട് വി​ദേ​ശി​ക​ളു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണെന്ന് അറിയിച്ചു.

ഇ​റ്റ​ലി​യി​ല്‍ നി​ന്നും വ​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യു​ടേ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്. എ​ന്നാ​ല്‍ ഇ​വ​രെ ഇതുവരെയും ഡി​സ്ചാ​ര്‍​ജ് ചെ​യ്തി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!