0 Comments

കൊല്ലം: വീടിനുള്ളിൽ വിദ്യാർത്ഥി മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മരുതമൺപള്ളി തുതിയൂർ മഠത്തിൽ സൈമൺ ലൂക്കോസ്- സോണി ദമ്പതികളുടെ മകനും ബിബിഎ വിദ്യാർത്ഥിയുമായ സ്റ്റാലിൻ സൈമണാണ്(19) മരിച്ചിരിക്കുന്നത്. വിദ്യാർത്ഥിയുടെ സാമ്പിളുകൾ കൊറോണ പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം വന്ന ശേഷമേ സംസ്കാര ചടങ്ങുകൾ നടത്താൻ അനുവദിക്കുകയുള്ളൂവെന്ന് പൂയപ്പള്ളി പൊലീസ് അറിയിച്ചിരിക്കുന്നത്. ബംഗളൂരുവിൽ ബി.ബി.എയ്ക്ക് പഠിച്ചുവന്ന സ്റ്റാലിൻ പത്ത് ദിവസം മുൻപായിരുന്നു നാട്ടിൽവന്നത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *