0 Comments

കാഞ്ഞിരപ്പള്ളി: പുരയിടത്തിലെ പ്ലാവിൽ നിന്നും ചക്കപറിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന പിതാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഴിക്കത്തോട് സ്വദേശി ഡൊമിനിക്കിന്‍റെ മകൻ ജിക്കു (25) ആണ് ഷോക്കേറ്റ് മരിച്ചത്. പരിക്കേറ്റ പിതാവായ ഡൊമിനിക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ചക്ക പറിക്കുന്നതിനായി പ്ലാവിന് സമീപത്തെ റബർ മരത്തിൽ അലുമിനിയം ഏണി ചാരിവച്ച് കയറുമ്പോഴാണ് അപകടം നടന്നത്. ഏണി ചരിഞ്ഞ് 11 കെവി ലൈനിൽ വീണു, യുവാവിനും പിതാവിനും വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. എന്നാൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിക്കുനെ രക്ഷിക്കാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *