0 Comments

ആലപ്പുഴ: തൃശ്ശൂരിൽ കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ചേർത്തല സ്വദേശികൾ മുങ്ങിയാതായി വാർത്ത. ചേർത്തല വെല്ലപ്പാട്ടിൽ ആനന്ദ് ജോസഫ്, എൽസമ്മ ജോസഫ് എന്നിവരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരെ ഇപ്പോൾ കാണാതായിരിക്കുകയാണ്. മാർച്ച് ഒമ്പതിന് ദുബായിൽ നിന്നെത്തിയ ഇരുവരും 16 മുതൽ മേലൂരിലെ രസ ഗുരുകുൽ ആന്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്നു. നിരീക്ഷണ കാലാവധി പൂർത്തിയാക്കും മുമ്പ് ഇവർ മുങ്ങിയെന്നാണ് ഇപ്പോൾ പരാതി ലഭിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച വിവരം മേലൂർ പഞ്ചായത്ത് സെക്രട്ടറി ചേർത്തല നഗരസഭ സെക്രട്ടറിയെ അറിയിച്ചു. ചേർത്തല നഗരസഭ ഇന്നലെ പൊലീസിൽ പരാതി നൽകി. ഇവർ ചേർത്തലയിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പരാതിയിൽ അറിയാൻ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *