0 Comments

തി​രു​വ​ന​ന്ത​പു​രം: കോവിഡ് 19 മുൻകരുതൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി തിരുവന്തപുരത്ത് നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള വീ​ടു​ക​ളി​ല്‍ സ്റ്റി​ക്ക​ര്‍ പ​തി​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ൻ അറിയിച്ചിരിക്കുകയാണ്. സ​ന്ദ​ര്‍​ശ​ക​രു​ടെ വ​ര​വ് ഒഴിവാക്കുന്നതിന് വേണ്ടിയാണു വീ​ടു​ക​ളു​ടെ മു​മ്പി​ൽ സ്റ്റി​ക്ക​ര്‍ ഒ​ട്ടി​ക്കു​ന്ന​തെന്നും ഇത് കൂടാതെ ജി​യോ ഫെ​ന്‍​സിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പറഞ്ഞു.

തലസ്ഥാനത്ത് നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള​വ​ര്‍ വിലക്ക് ലം​ഘി​ച്ച് പു​റ​ത്തു​പോ​കു​ന്ന നി​ര​വ​ധി കേ​സു​ക​ള്‍ റി​പ്പോ​ർ​ട്ട് ചെ​യ്ത പശ്ചാത്തലത്തിലാണ് ജി​യോ ഫെ​ന്‍​സിം​ഗ് സം​വി​ധാ​നം ഏർപ്പെടുത്തിയത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള വീ​ടു​ക​ളി​ല്‍ നി​ന്ന് ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന ഘ​ട്ട​ത്തി​ല്‍ ത​ന്നെ അ​ധി​കൃ​ത​ര്‍​ക്ക് വി​വ​രം ല​ഭി​ക്കുമെന്നും മ​ന്ത്രി പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *