0 Comments

കൊറോണ വൈറസ് പടരുന്ന ഈ സാഹചര്യത്തിൽ പോലീസ് സ്റ്റേഷനുകളിലെ സേവനം ഡിജിറ്റലായി അഭ്യര്‍ഥിക്കാന്‍ സംവിധാനം ഒരുക്കിരിക്കുകയാണ്. പൊലീസ് സ്റ്റേഷനുകളിലേക്ക് പൊതുജനങ്ങള്‍ നേരിട്ട് വരുന്നത് പരമാവധി ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

പോലീസ് സേവനങ്ങള്‍ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിപ്രകാരം പരാതികള്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷകള്‍ എന്നിവ ഇ-മെയില്‍, വാട്സാപ്പ്, ഫോണ്‍ തുടങ്ങിയവ മുഖേന നൽകാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളില്‍ രസീത് നല്‍കി ഉടനടി നടപടി സ്വീകരിക്കുന്നതായിരിക്കും. കൈക്കൊണ്ട നടപടികള്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ അപേക്ഷകരെ വിവരം അറിയിക്കുകയും ചെയുന്നതാണ്.

അതത് പോലീസ് സ്റ്റേഷനുകളിലെ ഇമെയില്‍ വിലാസം, വാട്സ്ആപ്പ് നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവയ്ക്ക് പരമാവധി പ്രചാരണം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം കൊടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *