0 Comments

കാസര്‍ഗോഡ്: ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിച്ച സി.പി.എം. പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. കുറ്റിക്കോല്‍ നെല്ലിത്താവ് ഏലംകുളം വീട്ടില്‍ വേണുഗോപാലനാ(45)ണ് അറസ്റ്റ് ചെയ്തത്. കൊറോണ വൈറസ് പടരുന്നത് തടയാന്‍ വേണ്ടി ലോക്ക് ഡൗണ്‍ ലംഘിച്ചു കഴിഞ്ഞ ദിവസം ബന്തടുക്ക പോസ്റ്റോഫീസിനു സമീപം സഞ്ചരിച്ചതിനും ചേര്‍ത്ത് ഇയാള്‍ക്കെതിരേ കേസെടുത്തതായി പോലീസ് പറയുന്നു. സി.പി.എം. നെല്ലിത്താവ് ബ്രാഞ്ച് സെക്രട്ടറിയാണു വേണുഗോപാലന്‍. ഭര്‍ത്താവ് അടിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തുവെന്നു ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ പരാതിയുടെ പേരിലാണ് ബേഡകം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *