0 Comments

ക​ണ്ണൂ​ർ: കർണാടക സർക്കാർ മാ​ക്കൂ​ട്ടം ചു​രം അ​ട​ച്ചതിനെ തുടർന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ച​ര​ക്കു​നീ​ക്കം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ഒരു സാഹചര്യത്തിലും ക​ർ​ണാ​ട​ക​യു​ടെ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കാ​തെ തുടരുന്നതിനാൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ മു​ത്ത​ങ്ങ ചെ​ക്ക് പോ​സ്റ്റ് വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് കൊണ്ട് വരാൻ സ​ർ​ക്കാ​ർ നിർദ്ദേശം നൽകിയിരിക്കുകയാണ്.

സംസ്ഥാനത്തേക്ക് പ​ച്ച​ക്ക​റി​ക​ളു​മാ​യി വരുന്ന ലോ​റി​ക​ളാ​ണ് മാ​ക്കൂ​ട്ട​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. മു​ത്ത​ങ്ങ​യി​ല്‍ വന്നെത്തിയ നൂ​റി​ലേ​റെ ലോ​റി​ക​ൾ ത​ട​ഞ്ഞ​താ​യും റിപ്പോർട്ടുകൾ ലഭിച്ചു. ഈ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സ​ദാ​ന​ന്ദ ഗൗ​ഡ പറഞ്ഞു. കേ​ര​ള​ത്തി​ൽ കൊറോണ വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം ദിനംപ്രതി വ​ർ​ധി​ക്കു​ന്ന ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ർ​ണാ​ട​ക ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *