0 Comments

കോട്ടയം : ചെമ്പ് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള ക്ഷാമത്തിനെതിരെ സമരം നടത്തിയ നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കൊറോണ വൈറസ് നിയന്ത്രണം ലംഘിച്ച്‌ വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് കൂട്ടത്തോടെ നടന്നുപോയവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഒന്നാം വാര്‍ഡില്‍ കുടിവെള്ളമില്ലെന്ന് ദിവസങ്ങളായി പരാതിപ്പെട്ടിട്ടും ജല അതോറിറ്റി നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ പറയുകയാണ്. മേഖലയിലെ കുടുംബങ്ങളൊന്നടങ്കം കടുത്ത പ്രതിസന്ധിയിലാണെന്നും സ്ത്രീകളടക്കമുള്ളവര്‍ പരാതി നൽകിയിരിക്കുകയാണ്. എന്നാല്‍, ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസിന്റെ അറിയിച്ചു,

Leave a Reply

Your email address will not be published. Required fields are marked *