0 Comments

പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാനാകാതെ ഒറ്റപെട്ടുപോയ ആദിവാസി ഊരുകളിൽ ഭക്ഷണം കൊണ്ടെത്തിച്ച് ജില്ലാ കളക്ടർ പി ബി നൂഹും എംഎൽഎയും. കെ യു ജനീഷ് കുമാറും. എംഎൽഎയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായിട്ടാണ് പത്തനംതിട്ട ആവണിപ്പാറ ഗിരിജൻ കോളനിയിൽ ഭക്ഷ്യസാധനങ്ങൾ നേരിട്ടുകൊണ്ടെത്തിച്ചിരിക്കുന്നത്.

അച്ചൻകോവിലാറിന് കുറുകേ ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകൾ സ്വന്തം തോളിൽ ചുമന്നാണ് ഇവർ കോളനിയിൽ കൊണ്ടുകൊടുത്തത്. പത്തുകിലോ അരി, ഒരുകിലോ വെളിച്ചെണ്ണ, പഞ്ചസാര, ഉഴുന്ന്, കാപ്പിപ്പൊടി, തേയില, ഉപ്പ്, സോപ്പ്, പച്ചക്കറി എന്നിവയടങ്ങിയ കിറ്റുകൾ കോളനിയിലെ 37 കുടുംബങ്ങൾക്കും വിതരണം ചെയ്യുകയായിരുന്നു. ജനമൈത്രി പൊലീസ് സ്റ്റേഷനും കോന്നി ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയും ചേർന്നാണ് ഭക്ഷണസാധനങ്ങൾ ശേഖരിച്ചത് കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *