0 Comments

കോവിഡ് 19 പടരുന്നത് തടയുവാനായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ നിരാലംബർക്ക് സഹായവുമായി ചലച്ചിത്ര സാങ്കേതിക പ്രവർത്തകുരടെ കൂട്ടായ്മയായ ഫെഫ്ക്കയും രം​ഗത്ത് വന്നിരിക്കുകയാണ്.

ജില്ലാഭരണകൂടവുമായി ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന ഈ പദ്ധതിക്ക് , ‘അന്നം’ എന്നാണ്‌ പേര് നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്‌ സുഹാസ്‌ നിർവ്വഹിച്ചു. സംവിധായകൻ ബി. ഉണ്ണികൃഷ്ണനാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പറഞ്ഞത്.

ഫെയ്സ്ബുക്ക് കുറിപ്പ്

ഇപ്പോൾ സിനിമാ ചിത്രീകരണം നിലച്ചിരിക്കുകയാണല്ലോ. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ ഫെഡറേഷനായ ഫെഫ്ക്കയിലെ അംഗ സംഘടനകളിലെ ചലച്ചിത്ര തൊഴിലാളികൾ സന്നദ്ധപ്രവർത്തനങ്ങളിൽ സജീവമാണ്‌. ഞങ്ങളുടെ ഡ്രൈവേർസ്സ്‌ യൂണിയൻ അവരുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളും ഡ്രൈവർമാരും കൊറോണാ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ തയ്യറാകുകയും സർക്കാർ അവരെ പ്രയോജനപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു.

ഇന്നു മുതൽ, ഞങ്ങളുടെ മെസ്‌ വർക്കേർസ്സ്‌, പ്രൊഡക്ഷൻ അസിസ്റ്റന്റ്സ്‌, ഡ്രൈവേർസ്സ്‌ യൂണിയനുകൾ ചേർന്ന് തെരുവിൽ അകപ്പെട്ടുപോയ നിരാലംബർക്കായി ഉച്ചഭക്ഷണമൊരുക്കുന്നു. ഞങ്ങൾ, ജില്ലാഭരണകൂടവുമായി ചേർന്ന് ആവിഷ്ക്കരിച്ചിരിക്കുന്ന ഈ പദ്ധതിക്ക് , ‘അന്നം’ എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. പദ്ധതിയുടെ ഉത്ഘാടനം അൽപ്പം മുമ്പ്‌ ജില്ലാ കളക്റ്റർ ശ്രീ. എസ്‌ സുഹാസ്‌ നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *