
രാജ്യത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രശ്നപരിഹാരത്തിന് ഇതുവരെ സ്വീകരിച്ച നടപടികൾ കേന്ദ്രസർക്കാർ കോടതിയെ അറിയിക്കും.
ലോക്ക് ഡൗണിനെ തുടർന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന സംസ്ഥാന അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ ഉടൻ ഇടപെടണമെന്ന പൊതുതാൽപര്യഹർജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് എൽ. നാഗേശ്വര റാവു എന്നിവർ അധ്യക്ഷനായ ബെഞ്ച് വീഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കും.