0 Comments

 

മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടനകൾ രംഗത്ത് . കെജിഎംഒഎ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.കൂടാതെ സർക്കാർ തീരുമാനത്തിന്റെ അശാസ്ത്രീയത തുറന്നുകാണിക്കുന്ന പൊതുജന ബോധവത്ക്കരണ പരിപാടികളും കെജിഎംഒഎ സംഘടിപ്പിക്കും.

മദ്യാസക്തിയുള്ളവർക്ക് ലിക്കർ പാസ് നൽകാൻ ഇന്നലെയാണ് സർക്കാർ ഉത്തരവിറക്കിയത്. സർക്കാർ ഡോക്ടർമാരുടെ കുറിപ്പ് നൽകിയാൽ എക്‌സൈസ് ഓഫിസിൽ നിന്ന് ലിക്കർ പാസ് ലഭ്യമാക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഡോക്ടർമാരുടെ സംഘടനകൾ ഉയർത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *