0 Comments

തിരുവനന്തപുരം : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അടച്ച അതിർത്തിയിലെ രണ്ട് റോഡുകൾ തുറക്കുമെന്ന് കർണാടകം. വയനാട്, കണ്ണൂർ അതിർത്തികളിലെ റോഡുകളായിരിക്കും തുറക്കുക. എന്നാൽ കാസർകോട് അതിർത്തികളിലെ റോഡ് തുറക്കില്ലെന്ന് കർണാടകം ഹൈക്കോടതിയിൽ അറിയിച്ചു. അതിർത്തികളിൽ രോഗികളെ തടയരുതെന്നും ആശുപത്രി ആവശ്യങ്ങൾക്കായി മംഗലാപുരം കാസർകോട് റൂട്ട് തുറന്നു കൊടുക്കണമെന്നും ഹൈക്കോടതി കർണാടകത്തോട് അഭ്യർത്ഥിച്ചു.

അതിർത്തികൾ അടച്ച വിഷയത്തിൽ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജി വാദം കേൾക്കവേ കർണാടകം കടുത്ത നിലപാടാണ് സ്വീകരിച്ചത്. മംഗലാപുരത്തെ ആശുപത്രികളിൽ ഉൾക്കൊള്ളാവുന്നതിലധികം രോഗികളുണ്ടെന്ന് കർണാടകം ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവരെ കൂടി പ്രവേശിപ്പിക്കാനാകില്ല. മംഗലാപുരത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കർണാടകത്തിന് ഇളവ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും കർണാടക എജി കോടതിയെ ധരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!