
വയനാട് : കമ്പളക്കാട്ടെ കൊവിഡ് 19 ബാധിതന്റെ റൂട്ട് മാപ്പ് ഇനിയും തയാറായില്ല. നാല് തവണ നിരീക്ഷണ നിയമങ്ങൾ ലംഘിച്ച ഇയാൾ കൃത്യമായ വിവരങ്ങൾ നൽകാത്തതിനാലാണ് റൂട്ട് മാപ്പ് തയാറാക്കൽ വൈകുന്നത്. രണ്ട് തവണ പോസ്റ്റ് ഓഫീസിൽ പോയെന്നും ജനറൽ ആശുപത്രിയിൽ പോയെന്നും മാത്രമാണ് ഇയാൾ പറയുന്നത്. ജിപിഎസ് ഉൾപ്പെടെ ഉപയോഗിച്ച് റൂട്ട് മാപ്പ് തയാറാക്കൽ തുടരുകയാണ്. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച വയനാട് സ്വദേശികളിൽ മൂപ്പൈനാട് സ്വദേശിയുടെ റൂട്ട് മാപ്പ് ഇന്നലെ തന്നെ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ 16ന് നാട്ടിലെത്തിയ കമ്പളക്കാട് സ്വദേശിക്കൊപ്പം മകനും ഉണ്ടായിരുന്നു. നാട്ടിലെത്തി പലരേയും നേരിൽ കാണുകയും പല സ്ഥലങ്ങളിൽ പോകുകയും ചെയ്തതിനാൽ ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കുക ദുഷ്ക്കരമായിരിക്കുകയാണ്. നാല് തവണ ഇയാൾ നിരീക്ഷണ നിയമങ്ങൾ ലംഘിച്ചെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. രണ്ട് തവണ പോസ്റ്റ് ഓഫീസിൽ പോയെന്നും രണ്ട് തവണ ജനറൽ ആശുപത്രിയിൽ പോയെന്നും മാത്രമാണ് ഇയാൾ നൽകിയ വിവരം