
തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി ചെയ്ത ആരോഗ്യവിഭാഗം ജീവനക്കാർക്ക് കൊവിഡ് ടെസ്റ്റ് നടത്താൻ തീരുമാനം. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 36 പേർക്കാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. ഇവരെ ക്വാറന്റീനിൽ അയയ്ക്കാതെ തിരികെ ജോലിക്ക് നിയോഗിച്ചത് വിവാദമായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽ മാർച്ച് 14ന് ശേഷം ജോലി ചെയ്ത എല്ലാ ആരോഗ്യ വിഭാഗം പ്രവർത്തകർക്കും കൊവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. ഇവരുടെ സ്രവം പരിശോധിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫിസർ ഉത്തരവിറക്കി. സ്രവം ശേഖരിക്കുന്നതിനായി ജില്ലയിൽ അഞ്ച് ആശുപത്രികളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ രാവിലെ എത്തി സ്രവം നൽകണമെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകി..