0 Comments

പാലക്കാട് : കൊറോണക്ക് ഉത്തരവാദി മുഖ്യമന്ത്രി എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട് സിവിൽ പൊലീസ് ഓഫിസർ. പാലക്കാട് ഹേമാമ്പിക നഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ തച്ചങ്കാട് രവിദാസാണ് മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. നിരവധി വർഗീയ പോസ്റ്റുകളും ഷെയർ ചെയ്യുന്ന രവി ദാസിനെ കുറിച്ച് രഹസ്യ അന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

രവിദാസിന്റെ ഫേസ്ബുക്കിൽ കയറിയാൽ ‘കോറോണ വീണ്ടും ബാധിച്ചത് പിണറായി സർക്കാറിന്റെ വീഴ്ച്ച’ എന്ന വാർത്ത കാണും. സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റുകളാണ് പൊലീസുകാരൻ ഷെയർ ചെയ്തിരിക്കുന്നത്. പൊലീസ് സേനയുടെ അച്ചടക്കം ലംഘിച്ച് സോഷ്യൽ മീഡിയയിൽ ഇടപെടുന്ന രവിദാസിനെതിരെ നടപടി എടുക്കാത്തതിൽ സേനയിലെ ഉന്നതരാണെന്ന ആരോപണവും ഉയർന്നു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!