0 Comments

 

തിരുവനന്തപുരം: ഏപ്രിൽ ഫൂളിന്റെ പേരിൽ കൊറോണയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്.സമൂഹ മാദ്ധ്യമങ്ങളിലും മറ്റും പോസ്റ്റുകള്‍ ഇടുകയും അവ ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ ജാഗ്രത കാണിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്.

ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകൾ ഉണ്ടാക്കുന്നതും അത് ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരം പോസ്റ്റുകളുമായി എന്തെങ്കിലും സംശയമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.കോവിഡ് കൺട്രോൾ റൂം നമ്പർ : 9497900112, 9497900121, 1090 എന്നീ നമ്പറുകളുമായി ബന്ധപ്പെടേണ്ടതാണ്.എന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!