0 Comments

കൊല്ലം : നിരീക്ഷണത്തിൽ കഴിയാനുള്ള നിർദേശം അവഗണിച്ച് പുറത്തിറങ്ങിയതിന് മുൻ സബ് കളക്ടറുടെ ഗൺമാനും സസ്‌പെൻഷൻ. സിവിൽ പൊലീസ് ഓഫീസർ സുജിത്തിനെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ടിനാരായണനാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ട് മാസത്തിനകം പി.ആർ റിപ്പോർട്ട് നൽകാൻ ചാത്തന്നൂർ എ.സി.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മുങ്ങിയതിന് സബ് കളക്ടർ അനുപം മിശ്രയെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. മാർച്ച് 27നായിരുന്നു അനുപം മിശ്രയെ സസ്‌പെൻഡ് ചെയ്തത്. മാർച്ച് 19 ന് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അനുപം മിശ്രയോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ മാർച്ച് 26ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാൺപൂരിലെ വീട്ടിൽ ആണെന്നാണ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!