0 Comments

 

പത്തനംതിട്ട: ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കെ നിയമങ്ങൾ കാറ്റിൽ പറത്തി വാഹനവുമായി കറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ലോക്ക് ഡൗൺ ലംഘനങ്ങളെ തടയാൻ പൊലീസിനൊപ്പം മോട്ടോർ വാഹന വകുപ്പും രംഗത്തുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവരോട് ആദ്യം കാര്യങ്ങൾ പറഞ്ഞ് മനസിലാക്കും.

എന്നാൽ, വീണ്ടും ഈ നിർദേശങ്ങൾ ലംഘിച്ച പുറത്തിറങ്ങുന്നവർക്കെതിരെയാണ് നടപടിയുണ്ടാവുക. ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്ത ആദ്യ ദിനങ്ങളിൽ ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനുമൊപ്പം നിന്നായിരുന്നു പ്രവർത്തനം. തുടർന്ന് വാഹനയാത്രികരുടെ എണ്ണം കൂടിയതോടെയാണ് മോട്ടോർ വാഹന വകുപ്പ് വീണ്ടും പരിശോധനയുമായി ഇറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!