0 Comments

 

കൊല്ലം : കായിക താരത്തിന് പൊലീസിന്റെ മർദനം. ലോക്ക് ഡൗൺ ലംഘിച്ചു എന്നാരോപിച്ച് സർവകലാശാല അത്‌ലറ്റിക് ചാമ്പ്യനായ ജിതിനെയാണ് മർദിച്ചത്.

മൊബൈലിന് റേഞ്ച് കുറവായതിനാൽ വീടിന് പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴായിരുന്നു മർദനം. കാരണം ചോദിക്കുക പോലും ചെയ്യാതെയായിരുന്നു മർദനമെന്ന് ജിതിൻ പറയുന്നു. പുറത്ത് ലാത്തി ഉപയോഗിച്ച് അടിച്ചു. കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. പുറത്തുനിന്ന തന്നെ ലാത്തികൊണ്ട് അടിച്ചോടിക്കുകയായിരുന്നുവെന്നും ജിതിൻ പറഞ്ഞു. പൊലീസ് നടപടി വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!