0 Comments

തിരുവനന്തപുരം : ലോക്ക് ഡൗൺ ലംഘിച്ച് പ്രാർത്ഥന നടത്തിയ പതിനൊന്ന് പേർ അറസ്റ്റിൽ. പാലോട് ചിറ്റൂർ ജമാ അത്ത് പള്ളിയിലാണ് പ്രാർത്ഥന നടന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.ജമാ അത്ത് പള്ളി പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരേയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ലോക്ക് ഡൗൺ ലംഘിച്ച് പ്രാർത്ഥന നടക്കുന്നുണ്ട്. കോഴിക്കോട് ഫറോക് പാണ്ടിപാട് മസ്ജിദ് ലിവാദിൽ നമസ്‌കാരത്തിൽ പങ്കെടുത്ത പതിനാല് പേർക്കെതിരെ കേസെടുത്തു. മലപ്പുറം തിരൂരിൽ ആളെ വിളിച്ചുകൂട്ടി നമസ്‌കാര പ്രാർത്ഥന നടത്തിയ ഡോക്ടർക്കെതിരെ കേസെടുത്തിരുന്നു. ഇയാളെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!