0 Comments

കോഴിക്കോട് : ബേപ്പൂര്‍ മാത്തോട്ടത്ത് നിരോധനം ലംഘിച്ച് മതിയായ സുരക്ഷ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ ജനങ്ങള്‍ നിരത്തിലിറങ്ങുന്നത് പതിവാകുന്നു. പൊലീസ് നോക്കി നില്‍ക്കെയാണ് ശാരീരിക അകലം പാലിക്കാതെയും, മാസ്‌ക്കുകള്‍ ധരിക്കാതെയുമാണ് ജനങ്ങള്‍ നിരത്തിലിറങ്ങുന്നത്.

ലോക്ക് ഡൗണിന് പിന്നാലെയുള്ള മുഴുവന്‍ ദിവസങ്ങളിലും പ്രദേശത്ത് സമാന സാഹചര്യമാണുള്ളത്. അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത കടകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കവലയുടെ ഇരു ഭാഗങ്ങളിലും പൊലീസ് പരിശോധനയുണ്ടെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. അതേസമയം, ജനസാന്ദ്രത കൂടുതലായതിനാലാണ് തിരക്ക് വര്‍ധിക്കുന്നതെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ പൊലീസുദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിക്കുമെന്നും ബേപ്പൂര്‍ സിഐ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!