0 Comments

 

വയനാട് : മേപ്പാടി കപ്പം കൊല്ലിയിൽ രണ്ട് കാട്ടാനകൾ കുളത്തിൽ വീണു. ഇന്നലെ രാത്രിയോടെയാണ് സംഭവം.

സ്വകാര്യ എസ്റ്റേറ്റിലേയ്ക്ക് വെള്ളമെടുക്കാൻ എടുത്ത കുഴിയിലാണ് കാട്ടാനകൾ വീണത്. എസ്റ്റേറ്റിലെ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് മേപ്പാടി റേഞ്ച് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു. കാട്ടാനകളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!