0 Comments

 

തിരുവനന്തപുരം : കൊവിഡ് വൈറസ് പ്രതിരോധത്തിനായി കാസർഗോട്ടേയ്ക്ക് തിരിച്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ വിദഗ്ധ സംഘത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ അഭിനന്ദിച്ചു. മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനം ത്യാഗപൂർണമാണെന്ന് മന്ത്രി പറഞ്ഞു.മെഡിക്കൽ സംഘത്തെ യാത്രയയ്ക്കാൻ മന്ത്രി നേരിട്ടെത്തി. എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. മാധ്യമങ്ങളെ കണ്ട മന്ത്രി റാപ്പിഡ് ടെസ്റ്റിന്റെ ഫലം വൈകിട്ടോടെ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ 28 അംഗ സംഘമാണ് കാസർഗോട്ടേയ്ക്ക് തിരിച്ചിരിക്കുന്നത്. മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ് എസ് സന്തോഷ് കുമാറാണ് സംഘത്തെ നയിക്കുന്നത്. ഡോക്ടർമാർക്കൊപ്പം നഴ്‌സുമാരും സംഘത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!