0 Comments

തൃശൂർ : കുന്നംകുളം ഭാഗത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി ജനങ്ങളെ ഭീതിയിലാക്കി ഒരു അജ്ഞാത രൂപം ഇറങ്ങിയിട്ടുണ്ട്. രാത്രി പതിനൊന്ന് മുതൽ പുലർച്ചെ മൂന്ന് വരെയൊക്കെ ഇയാൾ നാട്ടിൽ കറങ്ങുന്നതായാണ് നാട്ടുകാർ പറയുന്നത്. ഇയാളുടെ ശല്യം കാരണം നാട്ടുകാർക്ക് പുറത്തിറങ്ങാൻ ഭയമാണ്. അതിനിടെ കുന്നംകുളത്തെ കള്ളന്റേതെന്ന രീതിയിൽ ചില ദൃശ്യങ്ങളും പ്രചരിച്ചു. അതിൽ ഏറ്റവും വിശ്വസനീയമെന്ന് ജനങ്ങൾ കരുതിയ ഒരു വീഡിയോ വ്യാജമാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

രാത്രിയിൽ വഴിയിലൂടെ നടന്നുനീങ്ങുന്ന ഒരാളുടെ സിസിടിവി ദൃശ്യങ്ങളാണ് കുന്നംകുളത്തെ കള്ളന്റേതെന്ന പേരിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാൽ ഇത് യഥാർത്ഥത്തിൽ മറ്റൊരു കള്ളന്റെ ദൃശ്യമാണ്. മലപ്പുറം കരുളായിയിൽ വീട്ടുസാധനങ്ങൾ മോഷ്ടിക്കാനായി എത്തിയ ആളുടെ ദൃശ്യങ്ങളാണ് ഇത്. ദൃശ്യങ്ങൾ പ്രത്യേകമായി എഡിറ്റ് ചെയ്താണ് പ്രചരിക്കുന്നത്. യഥാർത്ഥ ദൃശ്യത്തിൽ ഉള്ളത് സാധാരണ ഉയരമുള്ള ആളാണ്. അജ്ഞാതന്റേതെന്ന പേരിലുള്ള വീഡിയോയിൽ ആളുടെ കാലിന് നീളക്കൂടുതൽ ഉള്ളതായി കാണാം. ക്യാമറയ്ക്ക് മുന്നിൽ ആളുകളെ പറ്റിച്ച് കാഴ്ചക്കാരെ രസിപ്പിക്കുന്ന പ്രാങ്ക് എന്ന പരിപാടിയാണിതെന്ന് പൊലീസ് സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!