0 Comments

 

തിരുവനന്തപുരം: സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്റെ നിര്യാണത്തില്‍ അനുശോചിച്ച് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. നിത്യസുന്ദരമായ നിരവധി ഗാനങ്ങള്‍ കേരളത്തിന് സമ്മാനിച്ച സംഗീത പ്രതിഭയാണ് എം കെ അര്‍ജുനന്‍ മാഷ്. നമ്മുടെ സാംസ്‌കാരിക സമ്പത്തിലേക്ക് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി. അദ്ദേഹത്തിൻറെ പാട്ടുകൾ കേരളമുള്ള കാലത്തോളം നിലനിൽക്കുമെന്നും മന്ത്രി അനുശോചനക്കുറിപ്പില്‍ കുറിച്ചു.

“കേരളം എക്കാലവും ഓർക്കുന്ന ഗാനങ്ങളൊരുക്കിയ ശ്രീ. എം. കെ. അർജുനൻ മാഷുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.നിത്യസുന്ദരമായ നിരവധി ഗാനങ്ങൾ കേരളത്തിന് സമ്മാനിച്ച സംഗീത പ്രതിഭയാണ് എം കെ അർജുനൻ മാഷ്. നമ്മുടെ സാംസ്കാരിക സമ്പത്തിലേക്ക് അദ്ദേഹം വലിയ സംഭാവനകൾ നൽകി.”

മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും എന്ന ഗാനത്തിൽ തുടങ്ങി പാടാത്ത വീണയും പാടും, പൗർണമിചന്ദ്രിക തൊട്ടുവിളിച്ചു, നീലക്കുട നിവർത്തി, നിന്മണിയറയിലെ, നീലനിശീഥിനീ, മുത്തുകിലുങ്ങീ, പാലരുവിക്കരയിൽ, കുയിലിന്റെ മണിനാദം കേട്ടു, കസ്തൂരിമണക്കുന്നല്ലോ തുടങ്ങി നിരവധി മനോഹര ഗാനങ്ങൾ അദ്ദേഹം സൃഷ്ടിച്ചു.അദ്ദേഹത്തിന്റെ സംഗീതം മെലഡിക്ക് വലിയ പ്രാധാന്യം നൽകിയതാണ്. ആ വലിയ പ്രതിഭയെ സഹൃദയകേരളം തിരിച്ചറിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സംഭാവനകൾ കേരളം എക്കാലവും ഓർക്കും. അദ്ദേഹത്തിൻ്റെ പാട്ടുകൾ കേരളമുള്ള കാലത്തോളം നിലനിൽക്കും. കുടുംബാംഗങ്ങളുടെയും സഹൃദയരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!