0 Comments

 

കോഴിക്കോട്: ഡല്‍ഹിയിലെ തബ്‌ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത കോവിഡ് രോഗബാധിതരിൽ ഒരാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് ജില്ലയിൽ മടങ്ങിയെത്തിയ നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിൽ 22-ന് നവയുഗ് എക്‌സ്പ്രസില്‍ കോഴിക്കോട് മടങ്ങിയെത്തിയ ആളുടെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടത്.

മതസമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷം, 20-03-2020ന് ഡല്‍ഹി നിസാമുദീനില്‍ നിന്ന് ഉച്ചക്ക് 2.45-നുള്ള നവയുഗ് എക്‌സ്പ്രസില്‍ (16688) എസ്.4 കോച്ചില്‍ യാത്ര ചെയ്ത്, 22-03-2020 ന് വൈകിട്ട് 6.30 ന് കോഴിക്കോ‌ടെത്തി.ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിന്റെ കാറിൽ പയ്യാനക്കല്‍ അല്‍ ഫലാഹ് മസ്ജിദിലെത്തി നിസ്‌കാരത്തിനു ശേഷം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രെയിനിലെ മറ്റൊരു യാത്രികനോടൊപ്പം 23-03-2020ന് പുലര്‍ച്ചെ 1.30ന് വീട്ടിലേക്കു പോയി.

യാത്രാമദ്ധ്യേ വീടിന് അടുത്തുള്ള നിസ്‌കാരമുറിയിലെത്തി നിസ്കരിച്ച ശേഷം 6.30 നാണ് വീട്ടിലെത്തിയത്. 03.04.2020 ലെ പരിശോധനയ്ക്കുശേഷം രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ഉച്ചക്ക് 3.30 ഓടെ മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!