0 Comments

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിലെ കൊറോണ വൈറസ് ലാബില്‍ ഇതുവരെ പരിശോധിച്ചത് 1,500 സാമ്പിളുകള്‍ ആണ്. ഇതില്‍ പതിനേഴ് പോസിറ്റീവ് കേസുകളും ഉള്‍പ്പെട്ടിരിക്കുന്നു. ദിവസവും 100 മുതല്‍ 150 വരെ സാമ്പിളുകള്‍ ഇവിടെ പരിശോധിക്കുന്നുണ്ട്. രണ്ട് ഷിഫ്റ്റുകളായാണ് ജീവനക്കാര്‍ ജോലി ചെയുന്നത്.

വിദേശരാജ്യങ്ങള്‍, അയല്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ആളുകള്‍ തിരിച്ചെത്തുന്നതോടെ കൊറോണ വൈറസ് ലാബ് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. ഇതിനായി പുതിയ ജീവനക്കാരെ നിയമിക്കാന്‍ എന്‍.എച്ച്.എം നടപടികള്‍ തുടങ്ങിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *