0 Comments

മലപ്പുറം: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പോലീസ് 36 പുതിയ കേസുകള്‍ കൂടി ഇന്നലെ (മെയ് 17) രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചിരിക്കുന്നു. വിവിധ സ്റ്റേഷനുകളിലായി 47 പേരെ ഇന്നലെ അറസ്റ്റു ചെയ്യുകയുണ്ടായി. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 23 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 4,177 ആയിരിക്കുകയാണ്. 5,150 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. ജില്ലയിലാകെ ഇതുവരെ 2,463 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മാസ്‌ക് ധരിക്കാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങിയതിന് 73 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ പൊലീസ് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ് ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *