0 Comments

എസ്എഫ്‌ഐ നേതാവ് അഭിമന്യു എറണാകുളം മഹാരാജാസ് കോളജിൽ കുത്തേറ്റ് മരിച്ചിട്ട് ഇന്ന് രണ്ട് വർഷം. കോളജ് മതിലിൽ പോസ്റ്ററൊട്ടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകർ ചേർന്ന് കുത്തി കൊലപ്പെടുത്തിയത്. അഭിമന്യുവിനെ കുത്തിയ പ്രതി സഹൽ ഒരാഴ്ച മുൻപ് കോടതിയിൽ കീഴടങ്ങി. എന്നാൽ കുത്താനുപയോഗിച്ച കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസ് ഇപ്പോൾ വിചാരണ നടപടിയിലാണ്.

2018 ജൂലൈ രണ്ടിന് പുലർച്ചെ കാമ്പസ് ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകർ അഭിമന്യുവിനെ മഹാരാജാസ് കോളജിന്റെ നടുതളത്തിൽ കുത്തി വീഴ്ത്തുകയായിരുന്നു. രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിയായിരുന്നു അഭിമന്യു. അക്രമികളിൽ ഒരാൾ അഭിമന്യുവിനെ പിടിച്ച് വയ്ക്കുകയും സഹൽ എന്ന പനങ്ങാട് സ്വദേശി അഭിമന്യുവിന്റെ നെഞ്ചിലേയ്ക്ക് കത്തി കുത്തിക്കയറ്റുകയുമായിരുന്നു. അഭിമന്യുവിനൊപ്പം രണ്ട് എസ്എഫ്‌ഐ പ്രവർത്തകർക്ക് കൂടി വെട്ടേറ്റിരുന്നു. അർജുൻ, വിനീത് എന്നിവർക്കായിരുന്നു വെട്ടേറ്റത്.

വ‌ർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ക്യാമ്പസിൽ ഒരു വിദ്യാത്ഥി, രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ടത് വിലയ കോളിളക്കം ഉണ്ടാക്കി. കേസിൽ ക്യമ്പസ് ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരായ 16 പേരെ പ്രതികളാക്കി 2018 സെപ്റ്റംബറിൽ പൊലീസ് കുറ്റപത്രം നൽകി. കുത്താനുപയോഗിച്ച കത്തി കായലിൽ വലിച്ചെറിഞ്ഞെന്നാണ് സഹൽ പറഞ്ഞത്. വെണ്ടുരുത്തി പാലത്തിനു സമീപം കായലിൽ ഫയർ ഫോഴ്സിൻറെ സ്കൂബ ടീമിൻറെ സഹായത്തോടെ മുങ്ങിത്തപ്പിയെങ്കിലും കത്തി കണ്ടെത്താനായില്ല. കേസിൽ അർജ്ജുൻ, വിനീത് എന്നിവരെ കുത്തി പരുക്കേൽപ്പിച്ച 12 ആം പ്രതി അരൂക്കുറ്റിയിലെ മുഹമ്മദ് ഷഹീം ഇപ്പോഴും ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!