0 Comments

തിരുവനന്തപുരം:  കോവിഡ് കാല ബസ് നിരക്കു വർധന ഇന്നു മുതൽ. വിജ്ഞാപനം പുറത്തിറങ്ങി. 8 രൂപ മിനിമം നിരക്കിനുള്ള യാത്ര 5 കിലോമീറ്ററിൽ നിന്ന് രണ്ടര കിലോമീറ്ററായി കുറയും. 5 കിലോമീറ്റർ യാത്രയ്ക്ക് 8 രൂപയ്ക്കു പകരം ഇനി 10 രൂപ നൽകണം. കെഎസ്ആർടിസി ഓർഡിനറി സർവീസിനും ഇതേ നിരക്കാണെങ്കിലും സിറ്റി ഫാസ്റ്റ്, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ സൂപ്പർ ക്ലാസ് ബസുകൾക്കു മിനിമം നിരക്കിലും കിലോമീറ്റർ ചാർജിലും 25% വർധനയുണ്ട്.

അതേസമയം വിദ്യാർഥികളുടെ കൺസഷൻ നിരക്കിൽ മാറ്റമില്ല. കിലോമീറ്റർ നിരക്ക് നിലവിലുള്ള 70 പൈസയിൽനിന്ന് 90 പൈസയാക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വിദ്യാർഥികൾക്ക് 50 % നിരക്കുവർധന, മിനിമം നിരക്ക് 10 രൂപ എന്നീ ശുപാർശകളിൽ മാറ്റം വരുത്തി. യാത്രക്കാരെ സാമൂഹിക അകലം പാലിച്ചു കൊണ്ടുപോകുന്ന കോവിഡ് കാലത്തേക്കു മാത്രമാണ് ഈ നിരക്കുകളെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!