0 Comments

ആലപ്പുഴകെ കെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ളാ​പ്പ​ള്ളി​യു​ടെ മാ​നേ​ജ​ർ കെ.​എ​ൽ. അ​ശോ​ക​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യിട്ടാണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​യും ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്ന് മാ​രാ​രി​ക്കു​ളം പോ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ടു​പേ​രു​ടെ​യും മൊ​ഴി പൂ​ർ​ണ്ണ​മാ​യും രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ത്ര​മേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കൂ. വെ​ള്ളാ​പ്പ​ള്ളി ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ഇ​ന്ന​ത്തേ​യ്ക്ക് മാ​റ്റി​യ​ത്. വെ​ള്ളാ​പ്പ​ള്ളി​യു​ടെ​യും അ​ശോ​ക​ന്‍റെ​യും പേ​ര് പ​രാ​മ​ർ​ശി​ക്കു​ന്ന മ​ഹേ​ശ​ന്‍റെ ആ​ത​മ​ഹ​ത്യാ​ക്കു​റി​പ്പ് പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് പോ​ലീ​സ് നീ​ങ്ങി​യ​ത്.

മഹേശന്റെ ആത്മഹത്യാക്കുറിപ്പിലെ മാനസിക പീഡനമടക്കമുള്ള വിഷയങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നിലവിൽ അസ്വഭാവിക മരണത്തിനാണ് മാരാരിക്കുളം പൊലീസ് കേസ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!