0 Comments

കോട്ടയം: ഏറ്റുമാനൂരിൽ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ 60 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഏറ്റുമാനൂർ നഗരസഭാ പരിധിയിൽ 45 പേർക്ക് അതിരമ്പുഴയിൽ 15 പേർക്ക് രോഗം ബാധിച്ചിരിക്കുന്നത്. എന്നാൽ അതേസമയം, ഏറ്റുമാനൂർ നഗരസഭ ദുരിതാശ്വാസ ക്യാമ്പ് ഡ്യൂട്ടിക്കെത്തിയ സർക്കാർ ഉദ്യോഗസ്ഥന് കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നത്. അതിനെത്തുടർന്ന് ക്യാമ്പ് അടച്ചുപൂട്ടി.

നഗരസഭയിലെ മണപ്പാട് ശിശുവിഹാർ ദുരിതാശ്വാസ ക്യാമ്പിലെത്തിയ ചങ്ങനാശ്ശേരി കൃഷിഭവനിലെ കൃഷി അസിസ്റ്റൻറ്നാണു കൊറോണ വൈറസ് പോസിറ്റീവ് ആയത്. ഇതോടെ ക്യാമ്പിൽ കഴിഞ്ഞ 11 പേർ ഉൾപ്പെടെ 22 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു. വലിയതോതിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഏറ്റുമാനൂരിൽ ഇത്രയും പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത് വലിയ ആശങ്കയുണ്ടാക്കുന്നു. നിലവിൽ കണ്ടോൺമെൻറ് സോൺ ആയി പ്രഖ്യാപിച്ച ഏറ്റുമാനൂരും അതിരമ്പുഴയിൽ സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!