
സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ ഇന്ന് തുറക്കും. സംസ്ഥാന വ്യാപകമായി തിരുവോണ നാളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ ഉള്ള തീരുമാനം പിന്‍വലിച്ചു. തിലോത്തമനുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം. ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ഡീലേഴ്സ് തിരുവോണ ദിവസംപെട്രോള് പമ്പുകൾ അടച്ചിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കമ്മീഷൻ വർധന നടപ്പിലാക്കുക, മാനദണ്ഡം പാലിക്കാതെ പെട്രോൾ പമ്പുകൾ അനുവദിക്കുന്നത് നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ സാധിക്കാത്തതിനെ തുടർന്നാണ് പമ്പുകൾ അടച്ചിടാൻ തീരുമാനിച്ചത്