
ഇന്ന് തിരുവോണം. കോവിഡ് പശ്ചാത്തലത്തിൽ മാസ്കിട്ട് സൂക്ഷിച്ചൊരോണം കൂടി വരവായി. പൂക്കളം തീർത്തും പാട്ടു പാടിയും ഊഞാലിട്ടും സന്തോഷത്തിന്റെ നല്ലൊരു നാളേക്കായി തിരുവോണം.
ആഘോഷങ്ങൾ എല്ലാം വീട്ടിൽ തന്നെ. അങ്ങനെ വീട്ടിൽ ഒതുങ്ങി കുടുംബ അംഗങ്ങളുമായി തിരുവോണം ആഘോഷിക്കുകയാണ് മലയാളികൾ.
പാട വരമ്പുകളിൽ നിന്ന് പൂവ് ശേഖരിച്ചു കൊച്ചു പൂക്കളം തീർത്തും തിരുവോണത്തെ വരവേൽക്കുകയാണ് മലയാളികൾ. സന്തോഷത്തിന്റെയും സമ്പത് സമൃദ്ധിയുടെയും ഒരു ഓണം ആയിരിക്കട്ടേന്ന്
ആശംസിക്കുന്നു.