
ആറന്മുള : ഓണവിഭവങ്ങളുമായി തിരുവോണത്തോണി പാർഥ സാരഥി ക്ഷേത്രത്തിൽ എത്തി. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ഇന്നലെ വൈകിട്ടാണ് തോണി പുറപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് ചടങ്ങുകൾ നടന്നു.
ആളും ആർപ്പവിളികളും ഇല്ലാതെ ചടങ്ങുകൾ മാത്രമായി ആദ്യം ആയിട്ടാണ് ആറന്മുള ക്ഷേത്രത്തിൽ ഇങ്ങനെ ഒരു തിരുവോണം കടന്നുപോകുന്നത്.
കോവിഡ് രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾ ഇല്ലാതെ ചടങ്ങുകൾ മാത്രമായി ആണ് തിരുവോണത്തോണി എത്തിയത്. 20 പേർ മാത്രമാണ് തിരുവോണത്തോണിയിൽ എത്തിയത്.