പാലക്കാട് : വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെ തത്തമംഗലത് കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്ത് സി പി എം പ്രവർത്തകർ. പാർട്ടി ഓഫീസിനുനേരെയും ആക്രമണം ഉണ്ടാക്കിയിട്ടുണ്ട്. കൊടിമരം നശിപ്പിച്ചതായും റിപ്പോർട്ട് ഉണ്ട്.
ഇന്നലെയാണ് രാത്രിയാണ് മുഹമ്മദ്, മിഥിലാജ് എന്നിവര്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരെയും വളയുകയും മാരകായുധം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. രാഷ്ട്രീയ പകപോക്കലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്, സംഭവത്തില്‍ ആറു പേര് കസ്റ്റഡിയിലായിട്ടുണ്ട്