മലയാളികൾ മാത്രമല്ല ഓണം ആഘോഷിക്കുന്നത്. കഞ്ചിക്കോട്ടെ അതിഥി തൊഴിലാളികൾ നന്നയി ഇത്തവണയും ഓണം ആഘോഷിച്ചു. കോവിഡ് കാലത്തിൽ മലയാളികൾ ഒന്ന് പുറകോട്ട് പോയെങ്കിലും തങ്ങൾക്കു നാട്ടിലെ ഉത്സവങ്ങളെക്കാൾ വലുതാണ് ഓണമെന്നാണ് അവര് പറയുന്നത്.
മുറ്റത്തു പൂക്കളം ഇട്ടും, സദ്യ വട്ടങ്ങൾ ഒരുക്കിയും, ഊഞ്ഞാൽ ആടിയും ഒക്കെ സന്തോഷത്തോടെ ആണ് അവർ ഇക്കുറിയും ഓണം ആഘോഷിച്ചത്. കുടുംബത്തോടെ താമസിക്കുന്നവരാണ് ഓണാഘോഷം കൂടുതൽ ഗംഭീരമാക്കുന്നത്.