കലവൂർ ∙ കേരള സർവകലാശാല ബിരുദ പരീക്ഷയിലെ ആദ്യ 2 റാങ്ക് സ്വന്തമാക്കി ഇരട്ട സഹോദരിമാർ. മണ്ണഞ്ചേരി തെക്കേത്തറമൂടിനു സമീപം ആനക്കാട്ടുമഠത്തിൽ വി.പ്രമേഷ് പൈയുടെയും എ.ആർ.ശോഭയുടെ മക്കളായ പ്രവിത പി.പൈയ്ക്കും പ്രമിത പി.പൈയ്ക്കുമാണ് ബിഎസ്സി ഗണിത പരീക്ഷയിൽ റാങ്കുകൾ സ്വന്തമാക്കിയത്.
രണ്ടുപേരും ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിലെ വിദ്യാർഥിനികളാണ്.
രണ്ടു ഇരട്ട സഹോദരും ഇവർക്കുണ്ട് ആനക്കാട്ടുമഠത്തിന് ഓണസമ്മാനമായി ലഭിച്ച റാങ്ക് നാടിനും അഭിമാനമായി. കൊച്ചി ശാസ്ത്ര–സാങ്കേതിക സർവകലാശാലയിൽ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് കോഴ്സിനു ചേരാനാണ് സഹോദരിമാരുടെ തീരുമാനം.