
തൃശൂർ: കുതിരാനില്‍ നാല് ചരക്ക് ലോറികൾ കൂട്ടിയിടിച്ച് മണ്ണൂത്തി-വടക്കാഞ്ചേരി ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. പാലക്കാട് നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തി വിടുന്നത്.
ശനിയാഴ്ച പുലര്‍ച്ചയാണ് ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിച്ച് അപകടമുണ്ടായത്. സംഭവത്തില്‍ കൂത്താട്ടുകുളം സ്വദേശി ജീനീഷ് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.