
കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെയും എം. ശിവശങ്കറിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുമിച്ച് ചോദ്യം ചെയ്യും. സ്വപ്നയെ മൂന്നു ദിവസം കസ്റ്റഡിയിൽ വിട്ട് നൽകണം എന്ന് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചു.
സരിത്തിനെയും സന്ദീപിനെയും കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.ലോക്കറിൽ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് അറിയാനാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. കസ്റ്റഡിയെ സംബന്ധിച്ച അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.