0 Comments

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ  ഉണ്ടായ സുരക്ഷ വീഴ്‌ചയിൽ മ്യൂസിയം എസ് ഐയെയും സി ഐയെയും സ്ഥലം മാറ്റി. അഞ്ച് പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. ദേവസ്വം ബോർഡ് ജംഗ്ഷന് സമീപം പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇതിനിടെ പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിന്റെ കണ്ണുവെട്ടിച്ച് ക്ലിഫ് ഹൗസ് പരിസരത്തേക്ക് ഓടിക്കയറുകയായിരുന്നു.

ക്ലിഫ് ഹൗസിലെ ഗാർഡ് റൂമിന് മുമ്പിലെത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പിന്നാലെ കൂടുതൽ പൊലീസുകാരെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ, ഡി സി പി ദിവ്യ ഗോപിനാഥ് എന്നിവർ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി.ഇതോടെ രണ്ടാം തവണയാണ് ക്ലിഫ് ഹൗസിൽ സുരക്ഷാ വീഴ്‌ചയുണ്ടാകുന്നത്. വ്യാഴാഴ്ച മഹിളാമോർച്ച പ്രവർത്തകർ കന്റോൺമെന്റ് ഗേറ്റ്‌ മറികടന്ന് സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം എത്തിയിരുന്നു.ക്ലിഫ് ഹൗസിന്റെ സുരക്ഷ വർദ്ധിപ്പിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!