
പാലക്കാട്: വാളയാറിൽ കേസിൽ മാതാപിതാക്കൾ നടത്തുന്ന സമരം ഇന്ന് അവസാനിക്കും.മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി കണ്ടതിന്റെ ഒന്നാം വാർഷികദിനത്തിലാണ് പെൺകുട്ടികളുടെ മാതാപിതാക്കൾ സമരം അവസാനിപ്പിക്കുന്നത്. കേസിലെ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള പോക്സോ കോടതി വിധി വന്ന് ഒരു വർഷം പൂർത്തിയായ ദിവസം മുതൽ ഒരാഴ്ചയാണ് ‘വിധി ദിനം മുതൽ ചതിദിനം’ വരെ എന്ന പേരിൽ സമരം നടന്നത്.നീതി ലഭിച്ചില്ലെങ്കിൽ മരണം വരെ സത്യാഗ്രഹം തുടരുമെന്ന് അവർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ന് കെ മുരളീധരൻ എം പി, ആർ എൽ വി രാമകൃഷ്ണൻ, ബി ജെ പി നേതാവ് പി.കെ.കൃഷ്ണദാസ് എന്നിവർ സമരപ്പന്തലിലെത്തും.കോടതി മേൽനോട്ടത്തിലുളള പുനരന്വേഷണമാണ് പെൺകുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യപ്പെടുന്നത്. പോക്സോ കോടതി വിധി റദ്ദാക്കണമെന്ന സർക്കാർ അപ്പീലിൽ ഹൈക്കോടതിയിൽ ഈയാഴ്ച വാദം തുടങ്ങും